2022-27
ആമുഖം
നവകേരള സൃഷ്ടിക്കായി ജനകീയാസൂത്രണം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന മിഷനുകളുമായും മറ്റു പ്രവര്‍ത്തനങ്ങളുമായും യോജിച്ചുകൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളും പ്രത്യേകതകളും കൂടി പരിഗണിച്ചുകൊണ്ട് നൈപുണ്യവികസനം സാദ്ധ്യമാകത്തക്ക വിധത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുക, നോളഡ്ജ് എക്കോണമിയുടെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ അനുഭവേദ്യമാക്കുക എന്നിവയും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസമടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പശ്ചാത്തല സൌകര്യ വികസനത്തില്‍ ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ റോഡുകളുടെ നവീകരണത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും കഴിയുന്നത്ര തടസ്സങ്ങളെ അതിജീവിച്ചുകൊണ്ടും നാം മുന്നോട്ടു പോകുന്നുണ്ട്.
കിഴുവിലം ഗ്രാമപഞ്ചായത്ത് പുതിയ കാലത്തിന്റെ വികസനസാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വെല്ലുവിളികള്‍ കാര്യക്ഷമമായി ഏറ്റെടുത്ത് കൊണ്ട് വിവിധ വൈജ്ഞാനിക മേഖലകളിലെ വിദഗ്ധരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തവും സേവനവും പ്രാദേശികാസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും വിലയിരുത്തല്‍ ഉറപ്പ് വരുത്തി സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമായി മാറ്റുക എന്നതാണ് ഈ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട പൊതുലക്ഷ്യങ്ങളും മുന്‍ഗണനകളും ചേര്‍ത്ത്കൊണ്ട് കഴിഞ്ഞ 5 വര്‍ഷത്തെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്ന് 2024-25 വാര്‍ഷികപദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. ഇത് കൂടി പരിഗണിച്ച് 2025-26 വര്‍ഷത്തിലേയ്ക്കും തുടര്‍ന്ന് വരുന്ന പഞ്ചവത്സരപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായും സ്റ്റാറ്റസ് റിപ്പോര്‍ട്ട് പുതുക്കി പ്രസിദ്ധീകരിക്കുന്നു.
സ്നേഹത്തോടെ,
രജിത. ആര്
പ്രസിഡന്റ്
കിഴുവിലം ഗ്രാമപഞ്ചായത്ത്