ദുരന്തനിവാരണ പദ്ധതി രേഖ
ആമുഖം
നമ്മള് നമുക്കായി എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഒരു പ്രസ്ഥാനം ആരംഭിച്ചിരിക്കുകയാണല്ലോ. 2018 ലേയും, 2019 ലേയും മഹാപ്രയങ്ങള് ഇനിയും ആവര്ത്തിക്കപ്പെടുവാനുള്ള സാധ്യതാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. കിഴുവിലം ഗ്രാമപഞ്ചായത്തില്‍ ദുരന്തങ്ങളുടെ ആഘാതം താരതമ്യേന കുറവായിരുന്നു. എങ്കിലും മുകളില്‍ പറഞ്ഞ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു മുന്‍കരുതല്‍ എന്ന രീതിയില്‍ തയ്യാറാക്കിയതാണ് ഈ ദുരന്ത നിവാരണ ആസൂത്രണ രേഖ. ഇതുവഴി പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണത്തില്‍ മെച്ചപ്പെട്ട ദുരന്ത പ്രതിരോധവും അതിജീവന ക്ഷമതയും ഉറപ്പ് വരുത്തുവാന്‍ കഴിയും.
സ്നേഹാദരങ്ങളോടെ