പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷമീര്‍.എ

പ്രസിഡൻ്റ്

വല്‍സല കുമാരി. ആര്‍

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അഡ്വ.അഞ്ജു.ബി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ലതിക.എല്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മിനി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഡി.അനില്‍ കുമാര്‍

സെക്രട്ടറി, കിഴുവിലം ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഭൂപ്രകൃതികിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറുഭാഗത്ത് സമ്മിശ്രമായ ഭൂപ്രകൃതിയുമാണ്. ചരിഞ്ഞ പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പഞ്ചായത്തിലൊട്ടാകെ ദൃശ്യമാണ്. കിഴക്ക് കുന്നുകളില്‍ നിന്നും താഴ്ന്നുവരുന്ന ഭൂമി പടിഞ്ഞാറ് പഞ്ചായത്തതിര്‍ത്തിയില്‍ എത്തുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും അല്പമാത്രമായ ഉയരത്തിലാണ്. സമ ശീതോഷ്ണ കാലാവസ്ഥയാണ് പഞ്ചായത്തില്‍ അനുഭവപ്പെടുന്നത്. നൈനാംകോണം, അണ്ടൂര്‍, കാട്ടുപുറം എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കുന്നിന്‍ പ്രദേശങ്ങള്‍. ജില്ലയിലെ ഏറ്റവും വലിയ നദിയായ വാമനപുരം നദി പഞ്ചായത്തിലൂടെ ഒഴുകുന്നു. മറ്റൊരു പ്രധാന നദിയായി മാമം ആറ് ആറ്റിങ്ങല്‍ കുന്നത്തു മഹാദേവക്ഷേത്രത്തിനു സമീപം ആഡക്കോണം എന്ന  സ്ഥലത്തു വച്ച് രണ്ടായി പിരിഞ്ഞ് ഒന്ന് പടിഞ്ഞാറോട്ട് ഒഴുകി വാമനപുരം നദിയിലും മറ്റൊന്ന് തെക്കോട്ട് ഒഴുകി ചങ്കാണം ചെക്ക് ഡാം കഴിഞ്ഞ് ഈഞ്ചയ്ക്കല്‍ വഴി പടിഞ്ഞാറോട്ട് ഒഴുകി അഞ്ചു തെങ്ങ് കായലിലും പതിയ്ക്കുന്നു.കൃഷിപഞ്ചായത്തില്‍ ഭരണസമിതിയുടെ ശക്തമായ ഇടപെടല്‍ മൂലം നെല്ല് പഞ്ചായത്തിലെ പ്രധാനപ്പെട്ട വിളയായി മാറിയിട്ടുണ്ട്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട നെല്‍പാടങ്ങള്‍ ഈ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം