ഒറ്റ നോട്ടത്തില്‍

ഭൂപ്രകൃതി

കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറുഭാഗത്ത് സമ്മിശ്രമായ ഭൂപ്രകൃതിയുമാണ്. ചരിഞ്ഞ പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പഞ്ചായത്തിലൊട്ടാകെ ദൃശ്യമാണ്. കിഴക്ക് കുന്നുകളില്‍ നിന്നും താഴ്ന്നുവരുന്ന ഭൂമി പടിഞ്ഞാറ് പഞ്ചായത്തതിര്‍ത്തിയില്‍ എത്തുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും അല്പമാത്രമായ ഉയരത്തിലാണ്. സമ ശീതോഷ്ണ കാലാവസ്ഥയാണ് പഞ്ചായത്തില്‍ അനുഭവപ്പെടുന്നത്. നൈനാംകോണംഅണ്ടൂര്‍, കാട്ടുപുറം എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കുന്നിന്‍ പ്രദേശങ്ങള്‍. ജില്ലയിലെ ഏറ്റവും വലിയ നദിയായ വാമനപുരം നദി പഞ്ചായത്തിലൂടെ ഒഴുകുന്നു. മറ്റൊരു പ്രധാന നദിയായി മാമം ആറ് ആറ്റിങ്ങല്‍ കുന്നത്തു മഹാദേവക്ഷേത്രത്തിനു സമീപം ആഡക്കോണം എന്ന  സ്ഥലത്തു വച്ച് രണ്ടായി പിരിഞ്ഞ് ഒന്ന് പടിഞ്ഞാറോട്ട് ഒഴുകി വാമനപുരം നദിയിലും മറ്റൊന്ന് തെക്കോട്ട് ഒഴുകി ചങ്കാണം ചെക്ക് ഡാം കഴിഞ്ഞ് ഈഞ്ചയ്ക്കല്‍ വഴി പടിഞ്ഞാറോട്ട് ഒഴുകി അഞ്ചു തെങ്ങ് കായലിലും പതിയ്ക്കുന്നു.

കൃഷി

പഞ്ചായത്തില്‍ ഭരണസമിതിയുടെ ശക്തമായ ഇടപെടല്‍ മൂലം നെല്ല് പഞ്ചായത്തിലെ പ്രധാനപ്പെട്ട വിളയായി മാറിയിട്ടുണ്ട്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട നെല്‍പാടങ്ങള്‍ ഈ പഞ്ചായത്തിലാണ്. തെങ്ങ്വാഴമരച്ചീനിറബ്ബര്‍ എന്നിവയും പഞ്ചായത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. നെല്‍വയലുകളും നെല്‍കൃഷിയും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെയും കൃഷിഭവന്റേയും പഞ്ചായത്തിന്റെ തനത് ലേബര്‍ ബാങ്കായ ‘ തൊഴില്‍ സേന’ യുടേയും സഹായത്തോടെ ആധുനിക സൌകര്യങ്ങള്‍  ഉപയോഗിച്ച് പഞ്ചായത്തിലെ  വിസ്തൃതമായ പാടശേഖരങ്ങളില്‍ നെല്‍കൃഷി നടപ്പിലാക്കുന്നു.

ഗതാഗതം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. റെയില്‍വേപ്പാത കടന്നു പോകുന്നുണ്ട്. അയല്‍പക്ക പഞ്ചായത്തായ ചിറയിന്‍കീഴില്‍ ആണ് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.  ആറ്റിങ്ങല്‍ ചിറയിന്‍കീഴ് എന്നീ സമീപ സ്ഥലങ്ങളില്‍ ബസ് സ്റ്റാന്റുകള്‍ ഉണ്ട്.  പഞ്ചായത്തിലെ മുടപുരംപുളിമൂട് ജംഗ്ഷനുകളില്‍ ടാക്സി സ്റ്റാന്റുകള്‍ ഉണ്ട്. പഞ്ചായത്തിലെ മുടപുരംപുളിമൂട് എന്നീജംഗ്ഷനുകളില്‍ പ്രധാനപ്പെട്ട ഓട്ടോറിക്ഷാ സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്നു.  കൂടാതെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ രീതിയില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ ഉണ്ട്. പ്രധാനപ്പെട്ട നാഷണല്‍ ഹൈവേ ആയ NH 47 പഞ്ചായത്തിലൂടെ കടന്നു പോകുന്നു. NH 47 ന്റെ ഒരു കിലോ മീറ്ററോളം ഈ പഞ്ചായത്തിലൂടെയാണ് പോകുന്നത്. കൂടാതെ ആറ്റിങ്ങല്‍ - ചിറയിന്‍കീഴ് റോഡ് ചിറയിന്‍കീഴ് - കോരാണി റോഡ്പട്ടം താണുപിള്ള റോഡ് എന്നിവയും പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. ചിറയിന്‍കീഴ്-കോരാണി റോഡില്‍ കാട്ടുമുറാക്കല്‍ പാലംആറ്റിങ്ങല്‍ - ചിറയിന്‍കീഴ് റോഡില്‍ പുരവൂര്‍ പാലം, NH 47-ല്‍ സ്ഥിതി ചെയ്യുന്ന മാമം പഴയപാലം, ഭാഗികമായി മാമം പുതിയ പാലംചെറുവള്ളി മുക്ക്- മാമം  റോഡിലെ ചെറുവള്ളി മുക്ക് പാലം എന്നീ പാലങ്ങളും കൊല്ലം - തിരുവനന്തപുരം റൂട്ടിലെ തോപ്പില്‍ പാലം എന്ന റെയില്‍വേ പാലവും പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്.

വ്യവസായങ്ങള്‍ / വ്യാപാരങ്ങള്‍

നിറപറ ഫ്ലവര്‍ മില്‍ എന്ന ഒരു വ്യവസായ സ്ഥാപനം പഞ്ചായത്തിലുണ്ട്. മറ്റ് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ ഇല്ല. രണ്ട് പെട്രോള്‍ ബങ്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേയും ഇരട്ടക്കലുങ്ക് ജംഗ്ഷനില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റേയും പമ്പുകളാണ്. പഞ്ചായത്തിലെ കാട്ടുമുറാക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തമ്പുരാട്ടി ഗ്യാസ് ഏജന്‍സിയാണ് പഞ്ചായത്തിലെ ഏക ഗ്യാസ് ഏജന്‍സി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നിരവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിയ്ക്കുന്നു. പഞ്ചായത്താഫീസിനു സമീപത്തെ മുടപുരം ജംഗ്ഷനില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ മാവേലി സ്റ്റോറും കിഴുവിലം സര്‍വ്വീസ് സഹകരണബാങ്കിനോട് ചേര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറും പ്രവര്‍ത്തിയ്ക്കുന്നു. മുടപുരം ജംഗ്ഷനില്‍ പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ളക്സും പൊതുമാര്‍ക്കറ്റും പ്രവര്‍ത്തിയ്ക്കുന്നു. കൂടാതെ പഞ്ചായത്തിലെ വാര്‍ഡിലെ നൈനാംകോണം എന്ന സ്ഥലത്തും പൊതു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്സവങ്ങള്‍, ആഘോഷങ്ങള്‍

ക്ഷേത്രങ്ങളുടേയും ഉത്സവങ്ങളുടേയും നാടാണ് കിഴുവിലം. ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഉത്സവങ്ങളില്‍ പ്രാദേശിക കലാരൂപങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പറയെടുപ്പ്പായസനിവേദ്യംഓട്ടം തുള്ളല്‍, ചാക്യാര്‍ കുത്ത്ആട്ടംകതിരുകാളവെളിച്ചപ്പാട്തോറ്റംപാട്ട്ചാറ്റുപാട്ട്ചെണ്ടമേളം തുടങ്ങിയവ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തിയിരുന്നു. കാലക്രമേണ ഇവ പ്രൊഫഷണല്‍ കലകള്‍ക്ക് വഴി മാറി. എല്ലാ ഉത്സവങ്ങളിലും വിപണന മേളകള്‍ സംഘടിപ്പിക്കുന്നു. കാവുകള്‍ അധികമുള്ളതിനാല്‍ ആയില്യമൂട്ട്, അയ്യപ്പന്‍പാട്ട്ശാസ്താംപാട്ട്കെട്ടുനിറ മകരവിളക്കുത്സവം എന്നിവയും വിഷുഓണംദീപാവലികാര്‍ത്തികപത്താമുദയംറംസാന്‍ നോമ്പ്കൊഴുക്കട്ട പെരുന്നാള്‍ എന്നിവയും ആഘോഷിയ്ക്കുന്നു. എല്ലാ ജാതിമതസ്ഥരും ഈ ആഘോഷങ്ങളില്‍ ഭാഗാക്കാകുന്നുണ്ട്. കൂടാതെ ഓണഘോഷത്താടനുബന്ധിച്ച് പഞ്ചായത്ത് സംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഘോഷയാത്രയും സംഘടിപ്പിക്കുന്നു.

പ്രമുഖ വ്യക്തികള്‍

കിഴുവിലം പഞ്ചായത്തിന് ലോക സാംസ്ക്കാരിക ഭൂപടത്തില്‍ സ്ഥാനം നേടികൊടുത്തഗിന്നസ് ബുക്കിലെ താളുകളില്‍ ഇടം പിടിച്ച അഭിനേതാവായിരുന്ന പത്മശ്രീ.പ്രേംനസീര്‍ ഈ പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്. നാടകാചാര്യന്‍മാരില്‍ അഗ്രഗണ്യനായ പ്രൊഫ.ജി.ശങ്കരപിള്ളവനിതകമ്മീഷന്‍ അധ്യക്ഷ കൂടിയായ ജസ്റ്റിസ് ശ്രീദേവിമുസ്ലീം സ്കൂള്‍ സ്ഥാപകന്‍ കിടാരക്കുഴി ലബ്ബകാട്ടുമുറാക്കല്‍ പള്ളിക്ക് സ്ഥലം സൌജന്യമായി നല്‍കിയ തൊഴുപ്പള്ളി പത്മനാഭപിള്ളകുന്തള്ളൂര്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്ന മുസ്തഫാ മുന്‍ഷിതാഴത്തുവീട് സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന വേലായുധന്‍ പിള്ളകുന്തള്ളൂര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന പാറുക്കുട്ടിയമ്മഡോക്ടര്‍ വാസുദേവന്‍ അദ്ധ്യാപകനും സാഹിത്യകാരനുമായ ചിറയിന്‍കീഴ് സലാം, ചിത്രകാരനായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍, ആര്‍ട്ടിസ്റ്റ് രത്നാകരന്‍ തുടങ്ങിയവരും ഈ പഞ്ചായത്തിന്റെ സന്തതികളായ പ്രമുഖ വ്യക്തികളാണ്.

ജീവിതരീതി- ജനവിഭാഗങ്ങള്‍

ആഹാരംവസ്ത്രധാരണംവീടുകള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവ എല്ലാ മതസ്ഥരും ഒരേ രീതിയില്‍ ഉപയോഗിച്ചിരുന്നു. താലി എല്ലാ വിഭാഗം സ്ത്രീകളും ധരിയ്ക്കുന്നു. ഹിന്ദുക്കളില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ചവരും ഇവിടെയുണ്ട്. ഈഴവ-നായര്‍ സമുദായങ്ങളിലെ വിവാഹബന്ധങ്ങള്‍, കുറവ-പുലയ ജാതികളിലെ വിവാഹ ബന്ധങ്ങള്‍ എന്നിവയും നടന്നിരുന്നു. താരതമ്യേന നല്ല ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് അധികം പേരും. പട്ടികജാതിക്കാര്‍ ധാരാളമായി ഇവിടെയുണ്ട്. പട്ടികവര്‍ഗക്കാരില്ല. വില്‍പ്പാട്ട്ചെണ്ടമേളംനാദസ്വരംക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കലാരൂപങ്ങള്‍ തുടങ്ങിയവ നടന്നുവരുന്നു.

ആരോഗ്യരംഗം

കിഴുവിലം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക അലോപ്പതി ആശുപത്രി. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റല്‍ സമീപ പ്രദേശമായ ചിറയിന്‍കീഴിലാണ് സ്ഥിതി ചെയ്യുന്നത്. RV ഹോസ്പിറ്റല്‍ എന്ന സ്വകാര്യ ആശുപത്രി പുളിമൂട്ടില്‍ സ്ഥിതി ചെയ്യുന്നു. മുടപുരം SN. ജംഗ്ഷനുസമീപം സ്ഥിതി ചെയ്യുന്ന ഗവ:  ആയൂര്‍വേദാശുപത്രിസമീപത്തു തന്നയുള്ള ഭാരത് ഹോസ്പിറ്റല്‍ എന്നിവ ആയൂര്‍വേദ സ്ഥാപനങ്ങളാണ്. പഞ്ചായത്തോഫീസിനോട് ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്ന ഗവ: ഹോമിയോ ഡിസ്പെന്‍സറിയും ഭാരത് ഹോസ്പിറ്റലും ഹോമിയോ ചികിത്സ ലഭിക്കുന്ന കേന്ദ്രങ്ങളാണ്. പഞ്ചായത്തിലെ കുറക്കട-ആക്കോട്ടുവിളയില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തോഫീസിനോട് അതിന്റെ ഉപകേന്ദ്രവും ജനകീയ ലബോട്ടറിയും പ്രവര്‍ത്തിയ്ക്കുന്നു. ഈ പഞ്ചായത്തിനുള്ളില്‍ ആംബുലന്‍സ് സൌകര്യം നിലവിലില്ല എങ്കിലും ചിറയിന്‍കീഴ് പഞ്ചായത്തിലെ താലൂക്ക് ആശുപത്രിയിലും 1155-ം നമ്പര്‍ സഹകരണസംഘത്തിനും ആംബുലന്‍സ് സൌകര്യം ഉണ്ട്. പഞ്ചായത്തിലെ NES ബ്ലോക്കിനോട് ചേര്‍ന്ന് സര്‍ക്കാര്‍ മൃഗാശുപത്രി  പ്രവര്‍ത്തിക്കുന്നു. പാവൂര്‍ക്കോണംപടനിലം എന്നീ സ്ഥലങ്ങളില്‍ KDP ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിയ്ക്കുന്നു.

വിദ്യാഭ്യാസരംഗം

പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ.H.S.S കുന്തള്ളൂര്‍, മുടപുരം ഗവ.UPS, പറയത്തുകോണം UPS, പുരവൂര്‍  SVUPS, കുന്തള്ളൂര്‍ LPS , അണ്ടൂര്‍ LPS എന്നീ സര്‍ക്കാര്‍ സ്കൂളുകളും, ജി.വി.ആര്‍.എം.യു.പി.എസ് എയ്ഡഡ് സ്ക്കൂള്‍,   ഗോകുലം പബ്ളിക് HSS,  SSMHSS കൊച്ചാലൂംമൂട് എന്നീ സ്വകാര്യ സ്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു.

സ്ഥാപനങ്ങള്‍

മുടപുരം ജംഗ്ഷനില്‍ ഫെഡറല്‍ ബാങ്ക് ശാഖ പ്രവര്‍ത്തിയ്ക്കുന്നു. കിഴുവിലം സര്‍വ്വീസ് സഹകരണ ബാങ്ക് കാട്ടുമുറാക്കല്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ ശാഖകള്‍ പുരവൂരും കൊച്ചാലുംമൂടിലും പ്രവര്‍ത്തിക്കുന്നുണ്ട്. ചിറയിന്‍കീഴിനുസമീപം പാലകുന്നില്‍ ദേശീയ ഗ്രന്ഥശാല പ്രവര്‍ത്തിയ്ക്കുന്നു. പുരവൂര്‍ സാംസ്ക്കാരികവേദിയും ലൈബ്രറിയും പ്രവര്‍ത്തിയ്ക്കുന്നു. വിവേകോദയം ഗ്രന്ഥശാലപ്രേം നസീര്‍ മെമ്മോറിയല്‍ ലൈബ്രറി എന്നിവ പ്രധാന ഗ്രന്ഥ/വായനശാലകളാണ്. പഞ്ചായത്തോഫീസിനോട് ചേര്‍ന്ന് ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. പുളിമൂട് ഇമാബി ഡര്‍ബാര്‍ ഹാള്‍, മാമം ഉമാഹാള്‍ എന്നിവ പ്രധാന ആഡിറ്റോറിയങ്ങളാണ്. കൂടാതെ തെങ്ങുംവിള ഭഗവതീ ക്ഷേത്രത്തിലും കല്ല്യാണ മണ്ഡപം സ്ഥിതി ചെയ്യുന്നു. സ്റ്റേറ്റ് സീഡ് ഫാം കിഴുവിലം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ചിറയിന്‍കീഴ് ബ്ലോക്ക് ഓഫീസും ഈ പഞ്ചായത്തിലാണ്. മാമം എന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റി ഓഫീസ്  പ്രവര്‍ത്തിയ്ക്കുന്നു. നൈനാംകോണംമുടപുരം എന്നീ സ്ഥലങ്ങളില്‍ പമ്പിംഗ് സ്റ്റേഷനും ഉണ്ട്.

കിഴുവിലം-കുന്തള്ളൂര്‍ എന്നീ വില്ലേജുകള്‍ക്കായി ഒരു ഓഫീസ് പഞ്ചായത്തോഫീസ് കോമ്പൌണ്ടില്‍ പ്രവര്‍ത്തിയ്ക്കുന്നു. പഞ്ചായത്തോഫീസിനോട് ചേര്‍ന്ന് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മുടപരംകൂന്തള്ളൂര്‍, കുറക്കാട്പറയത്തുകോണം എന്നിവിടങ്ങളില്‍ ബ്രാഞ്ച് പോസ്റ്റാഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.    സ്റ്റേറ്റ് സീഡ്ഫാം കിഴുവിലം പഞ്ചായത്തിലെ പ്രധാനപ്പെട്ട വിത്തുല്പാദന കേന്ദ്രമാണ്. SN ജംഗ്ഷനു സമീപമുള്ള കൈത്തറി നെയ്ത്ത് സഹകരണസംഘംമുടപുരംപടനിലംപാവൂര്‍ക്കോണം എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന മില്‍ക്ക് മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങള്‍, കിഴുവിലം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ പഞ്ചായത്തിലെ സഹകരണസ്ഥാപനങ്ങളാണ്. പഞ്ചായത്തില്‍ 350-ഓളം കുടുംബശ്രീ യൂണിറ്റുകള്‍ ഉണ്ട്. പുളിമൂട് ജംഗ്ഷനില്‍ മാത്രമാണ് നിലവില്‍ അക്ഷയകേന്ദ്രം ഉള്ളത്.

കമ്പ്യൂട്ടര്‍ വല്‍ക്കരണം

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം സെക്ഷനുകളും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ജനന, മരണവിവാഹ രജിസ്ട്രേഷന്‍ - സര്‍ട്ടിഫിക്കറ്റുകളുടെ വിതരണംപെന്‍ഷനുകളുടെ വിതരണംപദ്ധതി നിര്‍വ്വഹണംശമ്പളവിതരണവുംജീവനക്കാരുടെ വിവരങ്ങളും തുടങ്ങിയവ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.  താമസംവിനാ മറ്റു സെക്ഷനുകളിലും കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയ സെക്ഷനുകളില്‍ ജോലിഭാരം ഒരു പരിധിവരെ കുറയ്ക്കുന്നതിനും പരാതികള്‍ ഇല്ലാതാക്കുന്നതിനും സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.  ഫ്രണ്ട് ഓഫീസും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.  ഇതിലും കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു